ലോക കേരളസഭ എന്ന ധൂർത്ത് സഭ പിരിച്ച് വിട്ടതിൽ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ഓവർസീസ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി
🌐 Select your Language:
Current: മലയാളം
Current: മലയാളം

ബഹ്‌റൈൻ: പ്രവാസി മലയാളികൾക്കായി ഇടത് സർക്കാരിൻ്റെ പിടിപ്പ് കേട് മൂലം ഉണ്ടാക്കിയെടുത്ത ലോക കേരളസഭ ഖജനാവിന് ഏറെ നഷ്ടമുണ്ടാക്കി. സാധാരണ പ്രവാസി മലയാളികൾക്ക് യാതൊരു വിധത്തിലുള്ള നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.
ലോക കേരളസഭ ധൂർത്ത് സഭയായി മാറിയെന്നതും വസ്തുതയായിരിക്കെ വകുപ്പ് കൈാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശൻ്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായും ഐഒസി ബഹ്റൈൻ ജനറൽ സെക്രട്ടറിയും ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റുമായ ബഷീർ അമ്പലായി മുഖ്യമന്ത്രിക്ക് നേരിട്ടയച്ച സന്ദേശത്തിൽ അറിയിക്കുകയും സാധാരണ പ്രവാസികളുടെ നന്ദിയും അറിയിച്ചു..
എന്നാൽ സാധാരണ പ്രവാസി മലയാളികൾക്ക് കിട്ടുന്ന തരത്തിലുള്ള എല്ലാ ആനുകൂല്യങ്ങളും വരും ഭാവിയിൽ സ്വാഗതം ചെയ്യുന്നതായും സന്ദേശത്തിൽ അറിയിച്ചു.
Get more updates from Pudukad News on Google




