"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘പണം പറ്റിയ “തങ്ങൾ”, ഏതു തങ്ങളാണ്?’: മാസപ്പടിക്കേസിൽ പ്രതികരിച്ച് KT ജലീൽ | KT Jaleel

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

KT Jaleel

മലപ്പുറം: സിഎംആർഎൽ മേധാവിയിൽ നിന്ന് സംഭാവന കൈപ്പറ്റിയ പ്രമുഖരുടെ ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്ന “തങ്ങൾ” ആരാണെന്ന ചോദ്യവുമായി കെ.ടി. ജലീൽ. ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട ലിസ്റ്റ് മുൻനിർത്തിയാണ് ജലീൽ ഫേസ്ബുക്കിലൂടെ മുസ്ലിം ലീഗ് നേതൃത്വത്തെ ലക്ഷ്യമിട്ട് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.(KT Jaleel Questions CMRL Donation List Thangal Identity Shone George Controversial Post)

വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പേരിന് തൊട്ടുതാഴെ തങ്ങൾ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും, ഈ പണം കൈപ്പറ്റിയത് ഏത് തങ്ങളാണെന്നും ജലീൽ ചോദിക്കുന്നു. കേരളത്തിലെ പ്രമുഖരായ മൂന്ന് തങ്ങന്മാരിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളോ, കേരള മുസ്ലിം ജമാഅത്ത് അധ്യക്ഷൻ ഖലീൽ തങ്ങളോ ഇത്തരമൊരു ഇടപാടിന് മുതിരില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം, അപ്പോൾ പിന്നെ ഈ രാഷ്ട്രീയ-ആത്മീയ “തങ്ങൾ” ആരായിരിക്കുമെന്നും ചോദ്യമുയർത്തുന്നു.

Story Summary

KT Jaleel raised questions on social media regarding the identity of the “Thangal” mentioned in the donation list released by Shone George involving CMRL chief Sasidharan Kartha. Jaleel pointed out that the name appears right below VK Ebrahimkunju and ruled out religious leaders like Jifri Thangal or Khalil Thangal, hinting at political leadership while expecting the Crime Branch probe to uncover the truth.

Get more updates from Pudukad News on Google