"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കിംസ്ഹെൽത്തിൽ ‘ബോൺ ടുഗെദർ’; ഓർത്തോപീഡിക് ചികിത്സ നേടിയ രോഗികളുടെ സംഗമം സംഘടിപ്പിച്ചു | KIMSHEALTH

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

KIMSHEALTH

തിരുവനന്തപുരം: ഓർത്തോപീഡിക് പരിചരണരംഗത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി തിരുവനന്തപുരം കിംസ്ഹെൽത്തിൽ ഓർത്തോപീഡിക് ചികിത്സ നേടിയ രോഗികളുടെ സംഗമം ‘ബോൺ ടുഗെദർ’ സംഘടിപ്പിച്ചു. നടൻ മുരളി ഗോപി പരിപാടി ഉദ്ഘാടനം ചെയ്തു. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള അധ്യക്ഷത വഹിച്ചു.

രണ്ട് പതിറ്റാണ്ടിലേറെയായി ക്ലിനിക്കൽ മികവ്, നൂതന ശസ്ത്രക്രിയാ വൈദഗ്ധ്യം, റോബോട്ടിക് സർജറി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലൂടെ കിംസ്ഹെൽത്ത് ഓർത്തോപീഡിക് ചികിത്സാരംഗത്ത് സാന്നിധ്യം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

ഷോൾഡർ, ഹിപ്പ്, കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, കൈകളുടെ ശസ്ത്രക്രിയ, നട്ടെല്ല് ശസ്ത്രക്രിയ, പീഡിയാട്രിക് ഓർത്തോപീഡിക്സ്, ട്രോമ കെയർ തുടങ്ങിയ വിവിധ മേഖലകളിൽ കിംസ്ഹെൽത്തിൽ പ്രത്യേക ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഹിപ്പ്, കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കും സ്കോളിയോസിസ് ശസ്ത്രക്രിയയ്ക്കുമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള രോഗികളും ചികിത്സയ്ക്കായി എത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

രോഗികളുടെ വിശ്വാസവും വിദഗ്ധ പരിചരണവും നൂതന ചികിത്സാ സംവിധാനങ്ങളുമാണ് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഓർത്തോപീഡിക് പരിചരണത്തിന്റെ പ്രധാന കരുത്തെന്ന് ഡോ. എം. ഐ. സഹദുള്ള പറഞ്ഞു. രോഗികളോടൊപ്പം പിന്നിട്ട യാത്രയുടെ ഭാഗമാകുന്നതിനൊപ്പം ചികിത്സാരംഗത്ത് കൂടുതൽ മുന്നേറാനും മികച്ച ചികിത്സാഫലങ്ങൾ ഉറപ്പാക്കാനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് ‘ബോൺ ടുഗെദർ’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗമുക്തിയിലേക്കുള്ള ഓരോ ചുവടിലും രോഗിക്ക് പരിശ്രമവും ആത്മവിശ്വാസവും ക്ഷമയും അതിജീവിക്കാനുള്ള മനക്കരുത്തും ആവശ്യമാണെന്ന് മുരളി ഗോപി പറഞ്ഞു. ഓരോ വിജയകരമായ തിരിച്ചുവരവിനും പിന്നിൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച ചികിത്സ നൽകുന്നതിലുള്ള കിംസ്ഹെൽത്തിന്റെ പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.

കിംസ്ഹെൽത്ത് ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് നസീർ സ്വാഗതം പറഞ്ഞു. കൊല്ലം മേയർ എ. കെ. ഹഫീസ്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ എന്നിവർ ആശംസകൾ നേർന്നു. കിംസ്ഹെൽത്ത് ഓർത്തോപീഡിക്സ് വിഭാഗം കൺസൾട്ടന്റും ഓർത്തോപീഡിക് സ്പൈൻ സർജനുമായ ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Story Summary:
KIMSHEALTH Thiruvananthapuram organized ‘Bone Together’, a gathering of patients who received orthopedic care at the hospital, marking more than two decades of orthopedic services. The event highlighted the institution’s clinical expertise, advanced surgical techniques and use of technologies including robotic surgery.

Get more updates from Pudukad News on Google