"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

പയ്യന്നൂരിൽ ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി. ക്ലിനിക്ക് ഉടമ പൊലീസ് കസ്റ്റഡിയിൽ

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയോട് ക്ലിനിക്ക് ഉടമ മോശമായി പെരുമാറിയെന്ന് പരാതി. കാസർകോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ ആരോഗ്യ വെൽനസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം. ഫിസിയോതെറാപ്പിക്കിടെ ശരത് നമ്പ്യാർ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. പിന്നീട് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയ യുവതി, കൗൺസിലിംഗിനിടെയാണ് തനിക്ക് ഉണ്ടായ ദുരനുഭവം പുറത്ത് പറഞ്ഞത്. 

തുടർന്ന് പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇതറിഞ്ഞപ്പോഴാണ് കാസർകോട് സ്വദേശിയായ യുവതിയും പൊലീസിൽ പരാതി നൽകിയത്.

Get more updates from Pudukad News on Google