തെരുവ് നായയെ വിഴുങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഫോറസ്റ്റ് അധികൃതരെത്തി പിടികൂടി
🌐 Select your Language:
Current: മലയാളം
Current: മലയാളം

കോഴിക്കോട്: തെരുവ് നായയെ വിഴുങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഫോറസ്റ്റ് അധികൃതരെത്തി പിടികൂടി. കോഴിക്കോട് ഉള്ളിയേരിയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്.
ഉള്ളിയേരി കക്കഞ്ചേരിയില്‍ മനാട് ആണ്ടിലേരിതാഴെ ബിന്‍ഷാദിന്റെ വീടിന്റെ പുറകു വശത്തായാണ് 25 കിലോഗ്രാമോളം തൂക്കം വരുന്ന ഭീമന്‍ പെരുമ്പാമ്പിനെ കണ്ടത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തെരുവ് നായയെ വിഴുങ്ങി അവശ നിലയില്‍ കിടക്കുകയായിരുന്നു പാമ്പ്. പ്രദേശവാസികള്‍ കൂടിയതോടെ നായയെ പാമ്പ് പുറത്തേക്ക് തന്നെ തള്ളി.
തുടര്‍ന്ന് നാട്ടുകാര്‍ ഏറെ പണിപ്പെട്ട് പാമ്പിനെ ചാക്കില്‍ കയറ്റി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടുപോയി.
Get more updates from Pudukad News on Google




