ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മെഡൽ നേട്ടങ്ങളുടെ തുടർച്ച; 10,000 മീറ്ററിൽ സീമയ്ക്ക് വെങ്കലം. വുഷുവിൽ റോഷിബിന ദേവിക്ക് വെള്ളി, ഷൂട്ടിങ്–റോവിങ്ങിലും വെങ്കല മെഡൽ
🌐 Select your Language:
Current: മലയാളം
Current: മലയാളം

ടോകിയോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പതിനായിരം മീറ്റർ ഓട്ടത്തിൽ സീമ വെങ്കലം നേടി. വുഷുവിൽ റോഷിബിന ദേവിയിലൂടെ ഇന്ത്യക്ക് വെള്ളിത്തിളക്കം.
ഷൂട്ടിങിൽ അനന്ത് ജീത് സിങ് – പാരിനാസ് ജോഡിയും റോവിങ്ങിൽ സത്നാം സിങ് – സൽമാൻ ഖാൻ സഖ്യത്തിനും വെങ്കലം ലഭിച്ചു. പുരുഷന്മാരുടെ നൂറ് മീറ്ററിൽ ഗുരീന്ദർവീർ സിങും അനിമേഷ് കുജൂറും സെമിയിൽ എത്തി.
4*400 മീറ്റർ മിക്സ്ഡ് റിലേയിൽ ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചു. മലയാളി താരം ടി എസ് മനു ഉൾപ്പെടെ ടീമാണ് വെള്ളി നേടിയത്. വനിതാ കബഡി സെമിയിലേക്ക് വനിതകൾ കടന്നു. ഗ്രൂപ്പ് റൗണ്ടിൽ മൂന്നിൽ മൂന്ന് ജയങ്ങളോടെ ഇന്ത്യ സെമിയിൽ.
Get more updates from Pudukad News on Google




