"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

പൂനെയിൽ ട്രക്ക് അപകടത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിലായ കോട്ടയം സ്വദേശി ചികിത്സാ സഹായം തേടുന്നു. കോട്ടയത്ത് നിന്ന് ചരക്കുമായി പോയ ട്രക്ക് പൂനെയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ യുവാവിൻ്റെ കയ്യും വാരിയെല്ലുകളും തകരുകയും ഗുരുതരമായ പരുക്കുകൾ സംഭവിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ വെന്റിലേറ്റർ ആംബുലൻസ് സൗകര്യത്തോടെ നാട്ടിലേക്ക് മാറ്റുന്നതിനും ഭാരിച്ച തുക ആവശ്യമാണ്. ഇതിനായി തുക സമാഹരിക്കുകയാണ് പൂനെയിലെ മലയാളി സമൂഹം

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം:പൂനെയിൽ ട്രക്ക് അപകടത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിലായ കോട്ടയം സ്വദേശി ചികിത്സാ സഹായം തേടുന്നു.  അതിരമ്പുഴ സ്വദേശിയായ  ലോറി ഡ്രൈവർ സുമേഷ് ആണ് പൂനെയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഉള്ളത്. 

കഴിഞ്ഞ സെപ്റ്റംബർ 19-ന് കോട്ടയത്ത് നിന്ന് ചരക്കുമായി വന്ന ട്രക്ക് പൂനെ നവുലെ പാലത്തിൽ വെച്ച് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സുമേഷിന്റെ കയ്യും വാരിയെല്ലുകളും തകരുകയും ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൈരളി സജീവപ്രവർത്തകനും കാത്തറജിലെ ട്രാൻസ്പോർട്ട് ഉടമയുമായ സണ്ണിയും സുഹൃത്തുക്കളും ചേർന്നാണ് സുമേഷിനെ ഉടനടി ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ അടിയന്തര സഹായങ്ങൾ ലഭ്യമാക്കിയത്.

എന്നാൽ അതീവ ഗുരുതരാവസ്ഥയിലുള്ള സുമേഷിന്റെ ചികിത്സാച്ചെലവുകൾ താങ്ങാൻ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി പൂർണ്ണമായും പ്രതികൂലമാണ്. 

നിലവിൽ ആശുപത്രി ബിൽ മൂന്ന് ലക്ഷം രൂപയോളമായിട്ടുണ്ട്. കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി വെന്റിലേറ്റർ ആംബുലൻസ് സൗകര്യത്തോടെ നാട്ടിലേക്ക് മാറ്റുന്നതിനും ഭാരിച്ച തുക ആവശ്യമാണ്.

ജീവൻ രക്ഷിക്കാൻ പ്രയാസപ്പെടുന്ന  യുവാവിനെ സഹായിക്കാൻ സാധ്യമാകുന്ന സാമ്പത്തിക പിന്തുണ നൽകണമെന്ന് കൈരളി ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാനും വേൾഡ് മലയാളി കൗൺസിൽ പൂനെ പ്രസിഡന്റും പൂനെ മലയാളി ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ എം.വി. പരമേശ്വരൻ അഭ്യർത്ഥിച്ചു.

WhatsApp Image 2026-09-25 at 11.07.30 AM

സാമ്പത്തിക സഹായം നൽകുന്നവർ 9822538848 എന്ന Mob.No ൽ Screenshot അയക്കണം. 

Get more updates from Pudukad News on Google