മാസ്റ്റര്‍ സംഗീത സംവിധായകന്‍ ഇളയരാജയ്‌ക്കൊപ്പം ചുവടുവച്ചതിന്റെ അനുഭവം പങ്കുവച്ച് നടന്‍ ഋഷികാന്ത്; ‘ഡൊറോത്തി’യില്‍ വലിയ പ്രതീക്ഷയെന്നും താരം
Current: മലയാളം

സംഗീതസംവിധായകന്‍ ഇളയരാജയ്ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള രസകരമായ അനുഭവം പങ്കുവെച്ച് നടന്‍ ഋഷികാന്ത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡൊറോത്തി’യിലെ ‘മുത്തുമണി’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെ നടന്ന സംഭവമാണ് താരം വെളിപ്പെടുത്തിയത്.
ഋഷികാന്ത്, സനന്ത്, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
പാട്ടിന്റെ പ്രൊമോഷണല്‍ വീഡിയോയില്‍ ഇളയരാജയ്ക്കൊപ്പം ചുവടുവെക്കാനുള്ള അപൂര്‍വ അവസരമാണ് അഭിനേതാക്കള്‍ക്ക് ലഭിച്ചത്.
ചിത്രീകരണ വേളയില്‍ സഹനടന്‍ സനന്ത് തന്റെ ഭാഗം ഭംഗിയായി ചെയ്‌തെങ്കിലും, കൂടെയുണ്ടായിരുന്ന ഋഷികാന്തിന് പതറുകയും ഷൂട്ടിംഗ് തടസപ്പെടുകയും ചെയ്തു.
ഇതോടെ തമാശരൂപേണ ഇടപെട്ട ഇളയരാജ, ‘നീ എന്താണ് എന്റെ പാട്ടിന് അനുസരിച്ച് ഡാന്‍സ് ചെയ്യാത്തത്… നിനക്കുവേണ്ടിയാണ് ഞാന്‍ ഈ ഗാനം ഉണ്ടാക്കിയത്…’ എന്ന് ഋഷികാന്തിനോട് പറഞ്ഞു.
ഇതിനു മറുപടിയായി അടുത്ത ടേക്കില്‍ താന്‍ ഇത് മനോഹരമായി ചെയ്തു തീര്‍ക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുനല്‍കേണ്ടി വന്നതായി ഋഷികാന്ത് വ്യക്തമാക്കി.
ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ‘ഡൊറോത്തി’ വലിയ സ്വീകാര്യതയാണ് നേടിയത്.




