"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘കാര്‍ത്തിക് സുബ്ബരാജിന്റെ മാസ്റ്റര്‍പീസ്’; ‘ഡൊറോത്തി’യെ പ്രശംസിച്ച് കോളിവുഡ് സൂപ്പര്‍താരം ധനുഷ്

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഡൊറോത്തി’യെ  പ്രശംസകൊണ്ട് മൂടി കോളിവുഡ് സൂപ്പര്‍താരം ധനുഷ്. സിനിമ കണ്ടതിന് ശേഷം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം നല്‍കിയ അനുഭവത്തെക്കുറിച്ചും മേക്കിംഗിനെക്കുറിച്ചും താരം മനസുതുറന്നത്.


‘കാര്‍ത്തിക് സുബ്ബരാജിന്റെ കരിയറിലെ മാസ്റ്റര്‍പീസ് സിനിമയാണ് ‘ഡൊറോത്തി’. തികച്ചും ധീരവും ഹൃദയസ്പര്‍ശിയുമായ ഒരു അനുഭവമാണു ചിത്രം സമ്മാനിക്കുന്നത്. സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്…’



 
കീര്‍ത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഇളയരാജയാണ്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച നിരൂപകശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരില്‍ നിന്നും ചിത്രത്തിന് വന്‍ പിന്തുണ ലഭിക്കുന്നത്.

Get more updates from Pudukad News on Google