Skip to content
November 19, 2026
⌕

കണ്ടെയ്‌നര്‍ ലോറി കുടുങ്ങി: താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്, വാഹനങ്ങളുടെ നീണ്ടനിര

September 25, 2026
Share this post to

കോഴിക്കോട്: താമരശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. ഇന്നലെ ചുരത്തിലെ ഏഴാം വളവില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങിയതിന് പിന്നാലെയാണ് ഗതാഗത കുരുക്കുണ്ടായത്. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ്.


ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൊലീസും നാട്ടുകാരും ശ്രമം നടത്തുന്നുണ്ട്. ഏഴാം വളവില്‍ കണ്ടെയ്‌നര്‍ ലോറി തകരാറിലായതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ലോറി ഇന്നലെ രാത്രി തന്നെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വാഹനങ്ങളുടെ തിരക്ക് ഒഴിവായില്ല.


അതുവരെ ചുരത്തില്‍ കുടുങ്ങിക്കിടന്ന വാഹനങ്ങളും ഇന്ന് രാവിലെ എത്തിയ വാഹനങ്ങളും കൂടിയായപ്പോള്‍ ഗതാഗതക്കുരുക്ക്  രൂക്ഷമാകുകയായിരുന്നു.ചുരത്തില്‍ ടോറസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴി കടന്നുപോകുന്നതാണ്. ഗതാഗതകുരുക്കൊഴിവാകാന്‍ അഞ്ച് മണിക്കൂര്‍ എങ്കിലും സമയം എടുക്കുമെന്നാണ് വിവരം. അത്യാവശ്യക്കാര്‍ അല്ലാത്തവര്‍ ഇതുവഴി യാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യം.

Get more updates from Pudukad News on Google