"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹങ്ങൾ അഴുകിയ സംഭവം; ആറ് ഡ്രോയറുള്ള പുതിയ ഫ്രീസർ അടിയന്തരമായി വാങ്ങാൻ ഡിഎംഒയ്ക്ക് ആരോഗ്യമന്ത്രിയുടെ നിർദേശം

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹങ്ങൾ അഴുകിയതിൽ ഇടപെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇതിന്റെ ഭാ​ഗമായി ആറ് ഡ്രോയറുള്ള ഫ്രീസർ വാങ്ങാൻ ഡിഎംഒയ്ക്ക് നിർദേശം നൽകി. അടിയന്തരമായി ഫ്രീസർ എത്തിക്കാനാണ് നിർദേശം നൽകിയത്.

പറവൂർ പരുവതുരുത്ത് സ്വദേശിനിയുടെയും തൃശൂർ കൈപ്പമംഗലം സ്വദേശിയുടെയും മൃതദേഹങ്ങളാണ് ഫ്രീസർ ശരിയായി പ്രവർത്തിക്കാത്തതിനെ തുടർന്ന് അഴുകിയത്.


സംഭവത്തിൽ ആശുപത്രി ഭരണകൂടത്തിന്റെയും സൂപ്രണ്ടിന്റെയും ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.


മോർച്ചറിയിലെ ഫ്രീസറുകൾക്ക് മുമ്പും പലതവണ തകരാർ സംഭവിച്ചിരുന്നുവെങ്കിലും പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം.

സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

Get more updates from Pudukad News on Google