സ്വകാര്യ ബസുകൾ മദയാനയെപ്പോലെ: രൂക്ഷ വിമർശനവുമായി ഹൈക്കോടതി | Kerala High Court

Current: മലയാളം

കൊച്ചി: റോഡുകൾ മരണക്കെണിയായി മാറുകയാണെന്നും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ നിയമവാഴ്ച ഇല്ലാതായെന്നും ഹൈക്കോടതി. കൊച്ചിയിലും കണ്ണൂരിലും സ്വകാര്യ ബസുകൾ നടത്തിയ അപകടകരമായ മത്സരയോട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അതിരൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്.(Kerala High Court Slams Private Buses Over Reckless Driving)
സ്വകാര്യ ബസുകൾ റോഡിൽ മദയാനകളെപ്പോലെ ജീവനെടുക്കുകയാണെന്നും പോലീസിനെയോ നിയമത്തെയോ ഭയമില്ലാത്ത മനോഭാവമാണ് അവർക്കെന്നും കോടതി നിരീക്ഷിച്ചു. കാൽനടയാത്രക്കാരെയും മറ്റ് യാത്രക്കാരെയും അപകടത്തിലാക്കുന്ന ഇത്തരം മത്സരയോട്ടങ്ങൾക്കിടയിൽ അധികൃതർ ഉറങ്ങുകയാണോ എന്ന് കോടതി ചോദിച്ചു.
സമയക്രമം പാലിക്കാനെന്ന പേരിൽ മുൻപിലെ ബസിനെ നടപ്പാതയിലൂടെ കയറി ഓവർടേക്ക് ചെയ്ത ബസ് ഡ്രൈവർമാരെ ഇനി വാഹനം ഓടിക്കാൻ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കണ്ണൂരിൽ അപകടത്തിൽപ്പെട്ട കുട്ടികളെ സഹായിക്കാൻ മറ്റൊരു ബസിലെ ജീവനക്കാർ മുന്നോട്ടുവന്ന കാര്യം പരാമർശിച്ച കോടതി, എല്ലാ ബസ് ജീവനക്കാരും മോശക്കാരല്ലെന്നും ചൂണ്ടിക്കാട്ടി.
Story Summary
The Kerala High Court slammed private bus drivers for reckless driving and racing on roads, comparing their behavior to rogue elephants. Justice Devan Ramachandran observed that roads have become death traps and warned that strict action will be taken against traffic violators, dismissing any threats of strike.




