‘ദീർഘകാലമായുള്ള പരസ്പര സമ്മത പ്രകാരമുള്ള ബന്ധം’: ബലാത്സംഗക്കേസിൽ കോൺഗ്രസ് എം.പി രാകേഷ് റാത്തോഡിനെ കുറ്റവിമുക്തനാക്കി | Rape Case

Current: മലയാളം

ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ കോൺഗ്രസ് എം.പി രാകേഷ് റാത്തോഡിനെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് വെറുതെവിട്ടു. പരാതിക്കാരിയും റാത്തോഡും തമ്മിൽ വർഷങ്ങളായി പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.(Rape Case, Allahabad High Court Discharges Congress MP Rakesh Rathore)
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ആരോപണം പ്രാഥമികഘട്ടത്തിൽ റാത്തോഡിനെതിരെ ശക്തമായ സംശയങ്ങൾ ഉയർത്താൻ പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി. പൊതുപരിപാടികളിലാണ് താൻ റാത്തോഡിനെ പരിചയപ്പെട്ടതെന്നും, രാഷ്ട്രീയ പിന്തുണ വാഗ്ദാനം ചെയ്തതിനെ തുടർന്ന് അടുപ്പം വർദ്ധിച്ചുവെന്നും പരാതിക്കാരി മൊഴി നൽകിയിരുന്നു. കൂടാതെ, രാത്രി വൈകുവോളം പരാതിക്കാരി റാത്തോഡിന്റെ വസതിയിൽ തങ്ങാറുണ്ടായിരുന്നു എന്ന ഇവരുടെ ഭർത്താവിന്റെ മൊഴിയും കോടതി കണക്കിലെടുത്തു. പൂർണ്ണ വളർച്ചയെത്തിയ രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണിതെന്ന് തെളിവുകൾ വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
2020-ൽ പീഡിപ്പിച്ചുവെന്നും പിന്നീട് ഭാര്യയെ വിവാഹമോചനം ചെയ്ത് കല്യാണം കഴിക്കാമെന്ന് ഉറപ്പുനൽകി ബന്ധം തുടർന്നുവെന്നും ആരോപിച്ച് 2025 ജനുവരിയിലാണ് പരാതിക്കാരി സീതാപൂർ കോട്വാലി പോലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് വിചാരണക്കോടതി റാത്തോഡിനെതിരെ കുറ്റം ചുമത്തിയിരുന്നു. എന്നാൽ വിചാരണക്കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി രാകേഷ് റാത്തോഡിനെ കേസിൽ നിന്ന് ഒഴിവാക്കിയത്.
Story Summary
The Allahabad High Court discharged Congress MP Rakesh Rathore in a 2020 rape case, stating that the evidence pointed toward a long-standing consensual relationship between two mature adults. Setting aside the trial court’s order, the court noted that continuing proceedings based on contradictory allegations would amount to an abuse of the legal process.




