"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അടിച്ചു മോനേ..: തിരുവോണം ബമ്പർ ഫലം പുറത്ത്, 30 കോടി TL 360615 എന്ന കണ്ണൂരിൽ വിറ്റ ടിക്കറ്റിന് ! ആ ഭാഗ്യശാലി ആര് ? | Thiruvonam Bumper Lottery Result

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

 Thiruvonam Bumper Lottery Result

തിരുവനന്തപുരം: സാമ്പത്തിക കേരളം ആവേശത്തോടെ കാത്തിരുന്ന 30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്നു. TL 360615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ചടങ്ങിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്.(Thiruvonam Bumper Lottery Result 2026 Today Live)

കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്ക്.

TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006, TK 976006

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും. ടിക്കറ്റ് വിൽപനയിൽ റെക്കോർഡ് നേട്ടമാണ് ഇത്തവണ ലോട്ടറി വകുപ്പ് കൈവരിച്ചിരിക്കുന്നത്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിഞ്ഞു. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയാണ് വിൽപനയിൽ മുന്നിൽ നിൽക്കുന്നത്. ലോട്ടറി വകുപ്പിലും ഏജൻസികളിലും സ്റ്റോക്ക് തീർന്നെങ്കിലും ചില്ലറ വിൽപനക്കാരുടെ കൈവശമുള്ള ബാക്കി ടിക്കറ്റുകളും നിമിഷങ്ങൾക്കകം വിറ്റഴിയുകയാണ്.

ആകെ 450 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. ചരിത്രത്തിലാദ്യമായി ഒന്നാം സമ്മാനത്തുക 30 കോടി രൂപയാക്കി ഉയർത്തിയതാണ് ഈ വൻ ജനപ്രീതിക്ക് കാരണം. ഒന്നാം സമ്മാനം: 30 കോടി രൂപ, രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്, നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്, അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക് എന്നിങ്ങനെയാണ്. ഇതിനുപുറമെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. 500 രൂപയായിരുന്നു ടിക്കറ്റ് വില.

Story Summary

The draw for the Thiruvonam Bumper Lottery featuring a historic first prize of ₹30 crore took place. Health Minister K. Muraleedharan will inaugurate the draw after the State Lottery Department recorded a total ticket sale of ₹450 crore.

Get more updates from Pudukad News on Google