"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പശ്ചിമ ബംഗാളിൽ TMC എം എൽ എ കുനാൽ ഘോഷിൻ്റെ വാഹനത്തിന് നേരെ ആക്രമണം: മുട്ടയും കല്ലുമെറിഞ്ഞ് പ്രതിഷേധക്കാർ | TMC MLA Kunal Ghosh

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

TMC MLA Kunal Ghosh

ഹുഗ്ലി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ കുനാൽ ഘോഷിന്റെ വാഹനത്തിന് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. ഹുഗ്ലിയിൽ വെച്ച് അദ്ദേഹത്തിന്റെ കാറിന് നേരെ ഒരു സംഘം ആളുകൾ മുട്ടയും കല്ലുകളും എറിയുകയായിരുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജി പങ്കെടുക്കുന്ന റാലിയിലേക്ക് പോകുന്ന വഴിക്കാണ് കുനാൽ ഘോഷ് ആക്രമിക്കപ്പെട്ടത്.(TMC MLA Kunal Ghosh Car Attacked With Eggs And Stones In Hooghly)

പ്രതിഷേധക്കാർ വാഹനം തടഞ്ഞുനിർത്തുകയും “കുനാൽ ഘോഷ് ഗോ ബാക്ക്” എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അക്രമത്തിൽ അദ്ദേഹത്തിന്റെ കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർന്നു. ആക്രമണത്തെ തുടർന്ന് കുനാൽ ഘോഷിന് യാത്ര ഉപേക്ഷിച്ച് കൊൽക്കത്തയിലേക്ക് മടങ്ങേണ്ടി വന്നു. പ്രദേശത്ത് ക്രമസമാധാന നില പൂർണ്ണമായി തകർന്നുവെന്നും പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സംഭവം ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന് ടി.എം.സി നേതൃത്വം ആരോപിച്ചപ്പോൾ, അഴിമതിക്കാരായ നേതാക്കൾക്കെതിരായ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണിതെന്ന് ബി.ജെ.പി പ്രസ്താവിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ ടി.എം.സി നേതാക്കൾക്ക് നേരെ തുടർച്ചയായി മുട്ടയേറ് പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. തൃണമൂൽ എം.പി മഹുവ മൊയ്ത്രയ്ക്കും സമാനമായ രീതിയിൽ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

Story Summary

TMC leader Kunal Ghosh’s car was attacked with eggs and stones by a mob in Hooghly, West Bengal, while he was on his way to attend a rally led by Mamata Banerjee. The rear windshield of his vehicle was shattered, forcing him to return to Kolkata, following which TMC blamed the BJP for the orchestrated violence.

Get more updates from Pudukad News on Google