Skip to content
November 20, 2026
⌕

‘വ്യക്തിപരമായ അഭിപ്രായം പുറത്തുപറയാനില്ല, പാർട്ടി അഭിപ്രായം ചോദിച്ചിട്ടില്ല’: പത്മജയുടെ തിരിച്ചുവരവിനെ കുറിച്ച് മന്ത്രി കെ. മുരളീധരൻ | K Muraleedharan

November 20, 2026
Share this post to
K Muraleedharan

കൊച്ചി: പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് കെ. മുരളീധരൻ ആവർത്തിച്ചു. പാർട്ടി തന്നോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായം പുറത്തുപറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(K Muraleedharan Declines Comment on Padmaja Venugopal Return to Congress)

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്ന് മുരളീധരൻ പറഞ്ഞു. കൂടാതെ, പ്രതിപക്ഷ നേതാവിന് ഇപ്പോൾ പണി കുറവാണെന്നും ആ പണി മറ്റു ചിലർ എടുക്കുന്നുണ്ടെന്നും ബിജെപി വിട്ട് ആളുകൾ വരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ ആരോഗ്യവകുപ്പിന്റെ മെക്കിട്ട് ആരും കയറുന്നില്ലെന്നും മുരളീധരൻ പരിഹസിച്ചു. അതേസമയം, കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് കത്ത് നൽകുമെന്ന് പത്മജ വേണുഗോപാൽ അറിയിച്ചു. പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ പത്മജ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു. വ്യാഴാഴ്ചയാണ് ബിജെപി വിട്ട വിവരം പത്മജ പുറത്തുവിട്ടത്.

Story Summary

K. Muraleedharan reiterated that he has no personal comment to make on his sister Padmaja Venugopal’s return to the Congress as the party has not sought his opinion, leaving decisions to the Chief Minister and KPCC president while remarking that people leaving the BJP is a good sign.

Get more updates from Pudukad News on Google