ചിറയിൻകീഴിൽ വീടുകൾക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം: 4 പേർ അറസ്റ്റിൽ, ആദ്യം ആക്രമണം നടത്തിയത് വീട് മാറിയാണെന്ന് മൊഴി | Chirayinkeezhu House Attack

Current: മലയാളം

തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര പുതുക്കരിയിൽ വീടുകൾക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ നാലുപേർ പോലീസ് പിടിയിലായി. മേനംകുളം സ്വദേശികളായ രജിത്ത് (33), കിരൺ (29), അജീഷ് (37), കീഴാറ്റിങ്ങൽ നെടിയവിള സ്വദേശി വൈഷ്ണവ് (30) എന്നിവരെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.(Chirayinkeezhu House Attack Case Four Arrested In Thiruvananthapuram)
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മുൻ അംഗത്തിന്റെ വീടിന് നേർക്കും, സമീപവാസിയായ വിജയന്റെ വീടിന് നേർക്കുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണമുണ്ടായത്. ഹെൽമറ്റും റെയിൻകോട്ടും ധരിച്ചെത്തിയ സംഘം സ്ഫോടകവസ്തുക്കൾ എറിയുകയായിരുന്നു.
ആക്രമണത്തിൽ ഇരു വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് നയിച്ചത്. വിദേശത്തുള്ളയാൾ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. വിജയനുമായുള്ള വസ്തു തർക്കമാണ് ക്വട്ടേഷന് പിന്നിൽ. ആദ്യദിനം വീട് മാറിയാണ് മുൻ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതെന്നും പ്രതികൾ മൊഴി നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary
Chirayinkeezhu police arrested four members of a quotation gang for launching explosive attacks on two houses in Sharkara. The attack was executed due to a land dispute involving a person residing abroad, where the attackers mistakenly targeted a former panchayat member’s house first before hitting the intended target.




