തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഭിന്നത: ഇന്ത്യാ സഖ്യത്തിൻ്റെ നിർണായക യോഗം സെപ്റ്റംബർ 30-ന് ഡൽഹിയിൽ ചേർന്നേക്കും | INDIA Bloc Meeting

Current: മലയാളം

ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടികളിലും പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിപക്ഷ ‘ഇന്ത്യാ’ സഖ്യകക്ഷികളുടെ നിർണായക യോഗം സെപ്റ്റംബർ 30-ന് ഡൽഹിയിൽ ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കമ്മീഷനെതിരായ തുടർനടപടികളും യോഗത്തിൽ പ്രധാന ചർച്ചയാകും.(INDIA Bloc Meeting On September 30 Over Election Commission Controversy)
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നും എസ്.ഐ.ആർ നടപടികൾ ഉടനടി നിർത്തിവെക്കണമെന്നും സി.പി.എം, സി.പി.ഐ, കോൺഗ്രസ് തുടങ്ങിയ പ്രമുഖ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷൻ തീരുമാനങ്ങളിൽ മറ്റ് ഇലക്ഷൻ കമ്മീഷണർമാർ എതിർപ്പ് പ്രകടിപ്പിച്ചു എന്ന വാർത്ത പുറത്തുവന്നതോടെയാണ് പ്രതിപക്ഷം ഒന്നിച്ച് നീങ്ങാൻ തീരുമാനിച്ചത്.
പാർലമെന്റിന്റെ ഇരുസഭകളിലും ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ കക്ഷികൾ ഒരുങ്ങുന്നത്. വിഷയത്തിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയും സെപ്റ്റംബർ 29-ന് യോഗം ചേരുന്നുണ്ട്. സി.പി.എമ്മിനൊപ്പം തൃണമൂൽ കോൺഗ്രസും സഖ്യചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
Story Summary
The INDIA bloc parties are scheduled to meet in New Delhi on September 30 to discuss their joint strategy regarding issues with the Election Commission and the Special Intensive Revision process. The opposition is planning to move a notice to remove Chief Election Commissioner Gyanesh Kumar amid reported internal rifts within the poll panel.




