"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘സഹകരണ മേഖലയിലൂടെ വനിതാ ശാക്തീകരണം എന്നതാണ് മോദി സർക്കാരിൻ്റെ ലക്ഷ്യം’: കൊല്ലത്ത് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് അമിത് ഷാ | Amit Shah

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

Amit Shah

കൊല്ലം: സഹകരണ മേഖലയിലൂടെയുള്ള വനിതാ ശാക്തീകരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. കൊല്ലം കുണ്ടറയിൽ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ വനിതാ ശാക്തീകരണ പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.(Amit Shah Inaugurates Women Empowerment Cooperative Schemes In Kundara Kollam)

സ്വാതന്ത്ര്യത്തിനു ശേഷം സഹകരണ മേഖലയ്ക്കായി പ്രത്യേക മന്ത്രാലയം വേണമെന്നത് കർഷകരുടെയും സഹകാരികളുടെയും ദീർഘകാല ആവശ്യമായിരുന്നുവെന്നും നരേന്ദ്ര മോദി സർക്കാർ അത് യാഥാർത്ഥ്യമാക്കിയെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ വനിതാ തൊഴിൽ പങ്കാളിത്തം 2014-15 ലെ 23 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നു. മോദി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ 36 കോടിയോളം സ്ത്രീകൾക്ക് പുതുതായി ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനായി.

മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി മുത്തലാഖ് നിരോധിച്ചു. തുണയില്ലാതെ മുസ്ലിം സ്ത്രീകൾക്ക് തനിച്ചു ഹജ്ജ് തീർത്ഥാടനം നടത്താനുള്ള സൗകര്യമൊരുക്കി. ഇന്ന് രാജ്യത്തെ സായുധ സേനകളിൽ പതിനൊന്നായിരത്തിലധികം വനിതാ ഓഫീസർമാർ സേവനമനുഷ്ഠിക്കുന്നുണ്ട്. വനിതാ ജീവനക്കാരുടെ പ്രസവാവധി 26 ആഴ്ചയായി ഉയർത്തി. മൂന്ന് കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യം 2024-ന് മുൻപ് തന്നെ കൈവരിച്ചു. 2029-ഓടെ ഇത് ആറ് കോടിയാക്കി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

Story Summary

Union Home and Cooperation Minister Amit Shah inaugurated various NCCF cooperative initiatives aimed at women’s empowerment at Kundara in Kollam. Highlighting PM Modi’s initiatives over the last decade, Shah emphasized that women’s participation in the labor force, military, and cooperative sectors has seen significant growth under the Union Government.

Get more updates from Pudukad News on Google