സംസ്ഥാനത്ത് ഇന്നും ഞായറാഴ്ചയും വൈദ്യുതി നിയന്ത്രണമില്ല; 200 മെഗാവാട്ട് വൈദ്യുതി മധ്യപ്രദേശിൽ നിന്ന് ലഭിക്കും | Power Restriction Kerala

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഞായറാഴ്ചയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു (Power Restriction Kerala). മധ്യപ്രദേശിൽ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി സ്വാപ്പ് വ്യവസ്ഥയിൽ ലഭിക്കുന്നുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.
റിയൽ ടൈം മാർക്കറ്റിലും വൈദ്യുതി ലഭിക്കുന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം താരതമ്യേന ഉയർന്ന നിലയിലായിരുന്നു. അതേസമയം, പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയുടെ ലഭ്യത മെച്ചപ്പെട്ടിരുന്നു. ഊർജിത ശ്രമങ്ങളുടെ ഭാഗമായി ആന്ധ്രപ്രദേശിൽ നിന്ന് 150 മുതൽ 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കാനും സാധിച്ചു.
കൂടാതെ, മധ്യപ്രദേശുമായുള്ള സ്വാപ്പ് കരാർ പ്രകാരം പീക്ക് സമയങ്ങളിൽ 200 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചു. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.
Short Summary:
KSEB has announced that there will be no power restrictions in Kerala today and Sunday. The state is receiving 200 MW from Madhya Pradesh through a power swap arrangement, along with additional power through the real-time market and other sources.




