തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ കനത്ത മഴത്തുടർന്ന് വെള്ളപ്പൊക്കം. 48മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ നഗരം വെള്ളത്തിനടിയിൽ

🌐 Select your Language:
Current: മലയാളം
Current: മലയാളം

ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ കനത്ത മഴത്തുടർന്ന് വെള്ളപ്പൊക്കം. 48മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ നഗരം വെള്ളത്തിനടിയിലായി.
ബാങ്കോക്കിലുടനീളമുള്ള കനാലുകൾക്കു സമീപം താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നല്കി.
ബാങ്കോക്കിലെ 50 ഡിസ്ട്രിക്റ്റുകളിലും അടിയന്തരാവസ്ഥ പ്രഖാപിച്ചിരിക്കുകയാണ്. കനാലുകൾക്കു സമീപം താമസിക്കുന്നവർ തങ്ങളുടെ വസ്തുക്കൾ മുകൾനിലകളിലേക്കു മാറ്റാൻ നിർദേശിച്ചു.
അഴുക്കുചാലുകൾ മുങ്ങിയതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഞായറാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചത്. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Get more updates from Pudukad News on Google




