പലസ്തീനിലെ ‘വംശഹത്യയെ’ അപലപിച്ചു പ്രസിഡന്റ് അബ്ബാസ്, ദ്വിരാഷ്ട്ര ആശയം നടപ്പാക്കണം

Current: മലയാളം

ഗാസയിൽ ഇസ്രയേൽ നടത്തിയ ‘വംശഹത്യയെ’ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യുഎൻ പൊതുസമ്മേളനത്തിൽ അപലപിച്ചു. യുഎസ് വിസ നിഷേധിച്ചതിനാൽ ന്യൂ യോർക്കിൽ എത്താൻ കഴിയാതിരുന്ന അബ്ബാസ് വീഡിയോ വഴിയാണ് സംസാരിച്ചത്.
ഇസ്രയേൽ-പലസ്‌തീൻ പ്രശ്ം പരിഹരിക്കാൻ ദ്വിരാഷ്ട്ര ആശയം നടപ്പാക്കുക മാത്രമാണ് വഴിയെന്നു അബ്ബാസ് ചൂണ്ടിക്കാട്ടി. യഹൂദ രാഷ്ട്രവും പലസ്തീൻ രാജ്യവും അടുത്തടുത്തു സമാധാനത്തിൽ ജീവിക്കണം.
ഇസ്രയേലിനു സമാധാനമായി ജീവിക്കാൻ കഴിയണമെന്നു അംഗീകരിക്കുന്നു. പലസ്തീൻ ജനത ആവശ്യപ്പെടുന്നത് നിയമവും മനുഷ്യാവകാശങ്ങളും ആദരിക്കപ്പെടുന്ന ജനാധിപത്യ രാജ്യമാണ്.
ഇസ്രയേൽ നടത്തിയ വംശഹത്യ ഗാസയിൽ ഒരിക്കലൂം ഉണ്ടാവാത്ത മാനുഷിക ദുരന്തങ്ങളാണ് വരുത്തിവച്ചതെന്നു അബ്ബാസ് ചൂണ്ടിക്കാട്ടി. 70,000 പേരെയെങ്കിലും അവർ കൊന്നൊടുക്കി. ഇപ്പോൾ വെസ്റ്റ് ബാങ്കിൽ നിന്നു പലസ്‌തീൻകാരെ ഓടിച്ചു വിട്ടു കോളനികൾ സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്.
“ഞങ്ങൾ ഞങ്ങളുടെ മാതൃഭൂമി വിട്ടു എവിടെയും പോകില്ല,”അബ്ബാസ് തറപ്പിച്ചു പറഞ്ഞു.
ഗാസയുടെ പുനർനിർമാണത്തിനു ബോർഡ് ഓഫ് പീസ് ഉണ്ടാക്കിയ പ്രസിഡന്റ് ട്രംപിനു അബ്ബാസ് നന്ദി പറഞ്ഞു. അതിൽ സഹകരിച്ച മുസ്ലിം രാജ്യങ്ങൾക്കും.
ഭീകര വാദത്തെയും യഹൂദ വിദ്വേഷത്തെയും അപലപിക്കുന്നുവെന്നു അബ്ബാസ് വ്യക്തമാക്കി.




