"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘ഹിമന്ത ബിശ്വ ശർമ്മയ്ക്ക് ഭയം’: അസമിൽ CJPയുടെ റീജിയണൽ വോളന്റിയേഴ്സ് സംഗമം തടഞ്ഞ് പോലീസ്, അശുതോഷ് റാങ്കയടക്കം നേതാക്കളെ കസ്റ്റഡിയിലെടുത്തു | Assam Police

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

Assam Police

ഗുവാഹത്തി: അസം സെക്രട്ടറിയേറ്റിന് സമീപം നടത്താനിരുന്ന റീജിയണൽ വോളന്റിയേഴ്സ് സംഗമത്തിന് തൊട്ടുമുമ്പ് കോക്ക്റോച്ച് ജനതാ പാർട്ടി കോ-കൺവീനർ അശുതോഷ് റാങ്ക ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും അസം പോലീസ് കസ്റ്റഡിയിലെടുത്തു. അശുതോഷ് റാങ്ക, അങ്കിത് ഭരദ്വാജ്, പ്രേം ആകാശ് തുടങ്ങിയ മുൻനിര നേതാക്കളെയും പ്രാദേശിക പ്രവർത്തകരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ഗുവാഹത്തിയിലെ പോലീസ് ക്യാമ്പിലേക്ക് മാറ്റിയത്.(Assam Police Detain CJP Leaders Ashutosh Ranka And Others In Guwahati)

രാവിലെ മുതൽ തന്നെ പരിപാടി നടത്താനിരുന്ന വേദിയിലേക്കുള്ള വഴികൾ പോലീസ് അടയ്ക്കുകയും വോളന്റിയർമാരെ തടയുകയും ചെയ്തിരുന്നു. സമാധാനപരമായി സംഘടിപ്പിച്ച യോഗം തടസ്സപ്പെടുത്തിയ പോലീസ് നടപടിയെ സി.ജെ.പി നേതാക്കൾ ശക്തമായി അപലപിച്ചു. അഖിൽ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള റൈജോർ ദൾ നേതാക്കളുമായി സി.ജെ.പി യോഗം ചേർന്ന് ഒരു ദിവസത്തിന് ശേഷമാണ് ഈ അപ്രതീക്ഷിത പോലീസ് നടപടി.

സർക്കാർ വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥയും, കാസിരംഗയിലെ ജനങ്ങളുടെ അവകാശങ്ങൾ കവർന്ന് കോർപ്പറേറ്റുകൾക്ക് ഭൂമിയും വനവും കൈമാറുന്നതും പുറംലോകം അറിയുമെന്ന ഭയമാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കെന്ന് അശുതോഷ് റാങ്ക മാധ്യമങ്ങളോട് ആരോപിച്ചു. സംസ്ഥാനത്ത് ബി.ജെ.പി വിരുദ്ധ നിലപാടുള്ള പ്രാദേശിക രാഷ്ട്രീയ ഗ്രൂപ്പുകളുമായും പ്രമുഖ വ്യക്തികളുമായും സി.ജെ.പി ചർച്ചകൾ നടത്തിവരികയായിരുന്നു.

Story Summary 

Assam Police detained Cockroach Janata Party (CJP) leaders including Ashutosh Ranka, Ankit Bhardwaj, and Prem Aakash in Guwahati ahead of their regional volunteers’ meeting. CJP leaders accused Chief Minister Himanta Biswa Sarma of stopping the peaceful gathering out of fear that the party would expose issues related to state schools and land allocation to corporates.

Get more updates from Pudukad News on Google