ഗ്യാനേഷ് കുമാറിനെതിരായ നീക്കങ്ങൾ: അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി MA ബേബി | MA Baby

Current: മലയാളം

ന്യൂഡൽഹി: അരവീന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ തുടർനടപടികളും പ്രതിഷേധങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായി.(MA Baby Meets Arvind Kejriwal Demands Impeachment Of Chief Election Commissioner)
ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും, അതിന് തയ്യാറായില്ലെങ്കിൽ അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കണമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് എം.എ. ബേബി ആരോപിച്ചു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ഭരണകക്ഷിയുടെ കാര്യസ്ഥപ്പണി ഏൽപ്പിച്ചിരിക്കുകയാണ്.
ജനാധിപത്യ മര്യാദകൾ കാറ്റിൽപ്പറത്തുന്ന ഭരണകൂടത്തിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി അണിനിരക്കണം. ഇതിനായി അഞ്ച് ഇടതുപക്ഷ പാർട്ടികൾ പൊതുസമീപനം സ്വീകരിച്ചിട്ടുണ്ടെന്നും, വിപുലമായ ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ‘ഇന്ത്യ’ സഖ്യത്തിലെയും മറ്റു പ്രതിപക്ഷ കക്ഷികളിലെയും നേതാക്കൾക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മാസം കോഴിക്കോട്ട് ഇ.ഡി വേട്ടയാടലിനെതിരെ സി.പി.ഐ.എം സംഘടിപ്പിക്കുന്ന ബഹുജന പ്രതിഷേധത്തിലേക്ക് കെജ്രിവാളിനെ ക്ഷണിച്ചതായും എം.എ. ബേബി അറിയിച്ചു.
Story Summary
CPI(M) General Secretary M.A. Baby met AAP Convener Arvind Kejriwal in New Delhi to discuss joint actions against Chief Election Commissioner Gyanesh Kumar, demanding his resignation or impeachment. Additionally, AAP leader Manish Sisodia is scheduled to attend CPI(M)’s upcoming anti-ED protest in Kozhikode.




