"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യജുർവ്വേദമന്ത്രമുഖരിതമായി അയ്മുറി ശിവക്ഷേത്രം

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

പെരുമ്പാവൂർ: അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ നടക്കുന്ന മുറയഭിഷേകത്തിനായി വേദപണ്ഡിതരെത്തി.  ബ്രഹ്മശ്രീ കൂറ്റമ്പിള്ളി വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഞായറാഴ്ച യജുർവേദമുറയഭിഷേകമാണ് നടന്നത്.


യജുർവേദത്തിലെ തൈത്തിരീയ സംഹിത, ബ്രാഹ്മണം, ആരണ്യകം എന്നിവ നിശ്ചിത ദിവസങ്ങൾ കൊണ്ട് ക്രമത്തിൽ (മുറപ്രകാരം) പൂർണ്ണമായി ജപിച്ചു തീർക്കുന്നു.


യജുർവേദത്തിലെ പ്രധാന ഭാഗങ്ങളായ ശ്രീരുദ്രം (രുദ്രസൂക്തം), ചമകം, പുരുഷസൂക്തം, ശ്രീസൂക്തം, തൈത്തിരീയ സംഹിത, ബ്രാഹ്മണം, ആരണ്യകം എന്നിവ ഉറക്കെ ചൊല്ലിക്കൊണ്ടാണ് ധാരയും അഭിഷേകവും.

ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെ കൃത്യമായ സ്വരസ്ഥാനങ്ങളോടെയുള്ള വേദോച്ചാരണമാണ് ചടങ്ങിന്റെ മുഖ്യ ആകർഷണം.

Get more updates from Pudukad News on Google