"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാര്യവട്ടത്ത് കോഹ്‌ലിക്കും ഗില്ലിനും തകർപ്പൻ സെഞ്ചുറി. വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് രാജകീയ ജയം. 15,000 റൺസ് തികച്ച് കോഹ്‌ലിയുടെ വെടിക്കെട്ട്. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത് ഗില്ലും, നാല് വിക്കറ്റുമായി കുൽദീപ് യാദവും നിറഞ്ഞാടി

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

തി​രു​വ​ന​ന്ത​പു​രം: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 296 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 41.4 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും ക്യാ​പ്റ്റ​ൻ‌ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

കോ​ഹ്‌​ലി 139 റ​ൺ​സാ​ണെ​ടു​ത്ത​ത്. 88 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും ഒ​മ്പ​ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ഇ​തോ​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ 15000 റ​ൺ​സ് തി​ക​യ്ക്കാ​നും കോ​ഹ്ലി​ക്കാ​യി. 108 പ​ന്തി​ൽ 110 റ​ൺ​സാ​ണ് ഗി​ൽ സ്കോ​ർ ചെ​യ്ത​ത്. രോ​ഹി​ത് ശ​ർ​മ 32 റ​ൺ​സെ​ടു​ത്തു.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി അ​ൽ​സാ​രി ജോ​സ​ഫും റോ​സ്റ്റ​ൺ ചെ​യ്സും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സ് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 295 റ​ൺ​സെ​ടു​ത്ത​ത്.

ജ​സ്റ്റി​ൻ ഗ്രീ​വ്സി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും ജോ​ൺ കാം​പ്‌​ബെ​ല്ലി​ന്‍റെ​യും അ​മീ​ർ ജം​ഗോ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും ബ​ല​ത്തി​ലാ​ണ് വെ​സ്റ്റ് ഇ​ൻ‌​ഡീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഗ്രീ​വ്സ് 101 റ​ൺ​സും കാം​പ്‌​ബെ​ൽ 62 റ​ൺ​സും ജാം​ഗോ 58 റ​ൺ‌​സു​മാ​ണെ​ടു​ത്ത​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. പ്ര​സി​ദ് കൃ​ഷ്ണ ര​ണ്ട് വി​ക്ക​റ്റും നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

 

Get more updates from Pudukad News on Google