അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരമുള്ള യോഗ്യതയില്ല: വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നീക്കം | Kerala government

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ തലത്തിൽ നീക്കം. അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ബോർഡ് പിരിച്ചുവിടാനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുന്നത്.(Kerala government moves to dissolve state Waqf Board ahead of restructuring)
ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയതും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമാണ്. അംഗങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങിയേക്കും.
വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിന്റെ അന്തിമ വിധിക്ക് വിധേയമായി തീരുമാനം എടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നിലവിലെ ബോർഡിന്റെ പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Story Summary
The Kerala state government is preparing to dissolve the Waqf Board citing lack of requisite qualifications among members and recent High Court restrictions on policy decisions. A notification is expected shortly, with plans to restructure the board based on upcoming Supreme Court rulings.




