പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശിക്ഷണ് മഹഭിയാൻ 2026 ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പഠനശിബിരം സമാപിച്ചു

Current: മലയാളം

കടുത്തുരുത്തി: കഴിഞ്ഞ മോനു ദിവസങ്ങളായി നടന്നു വന്ന ബിജെപി കോട്ടയം വെസ്റ്റ് ജില്ലയുടെ പഠന ശിബിരം സമാപിച്ചു.
25 ന് എന്‍ഡിഎ സംസ്ഥാന വൈസ് ചെയർമാൻ എ.എൻ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്ത ശിബിരത്തിൽ 3 ദിവസങ്ങളിൽ ആയി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.
സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ ബി ഗോപാലകൃഷ്ണൻ, മധ്യമേഘ സങ്കടന സെക്രട്ടറി അജിഘോഷ്, സംസ്ഥാന വക്താവ് അഡ്വ ശ്രീപത്മനാഭൻ, ആർഎസ്എസ് പ്രാന്ത സഹകാര്യവഹ് കെ.ബി ശ്രീകുമാർ, ബി.കെ പ്രിയേഷ്കുമാർ, സംസ്ഥാന സെക്രട്ടറി ശ്യാംരാജ്, കണ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ, മുൻ കേന്ദ്രമന്ത്രി അഡ്വ ജോർജ് കുര്യൻ എന്നിവർ ക്ലാസുകൾ നയിച്ചു.
മുൻ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ സി കൃഷ്ണകുമാർ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, സുമിത് ജോർജ്, പി ജി ബിജുകുമാർ, ബി വിജയകുമാർ, റീബ വർക്കി, രഞ്ജിത് മീനാഭവൻ, കെ ഗുപ്തൻ, കെ അജിത്, ജില്ലാ ജെനറല്‍ സെക്രട്ടറിമാരായ എൻ കെ ശശികുമാർ, ലാൽകൃഷ്ണ, എസ് രതീഷ്, കടുത്തുരുത്തി മണ്ഡലം അദ്ധ്യക്ഷൻ അശ്വിന്ത് മാമലശ്ശേരി എന്നിവർ സംസാരിച്ചു.
ജില്ലയിലെ 5 നിയോജക മണ്ഡലത്തിൽ നിന്നുന്നുള്ള മണ്ഡലം, ജില്ലാ, സംസ്ഥാന നേതാക്കൾ ശിബിരാർത്ഥികൾ ആയിരുന്നു. മാംഗോ മെഡോസ് എംഡി എം.കെ കുര്യനെ ആദരിച്ചു.




