ഇരിങ്ങാലക്കുട : കരുവന്നൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുവന്നൂര്‍ രാജ കമ്പനിയ്ക്ക് സമീപം ശനിയാഴ്ച്ച പുലര്‍ച്ചേ 12.05 ടെയാണ് അപകടം നടന്നത്.സ്‌കൂട്ടര്‍ യാത്രികനായ വല്ലച്ചിറ മോസ്‌ക്കോ നഗര്‍ സ്വദേശി പൂവത്തിങ്കല്‍ ശിവന്റെ മകന്‍ അക്ഷയ് (19) ആണ് അപകടത്തില്‍ മരിച്ചത്.തൃശ്ശൂര്‍ ഭാഗത്ത് നിന്നും ഇരിങ്ങാലക്കുട ഭാഗത്തേയ്ക്ക് പോവുകയായിരുന്ന അക്ഷയ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിരെ വന്നിരുന്ന ലോറിയുമായി കരുവന്നൂര്‍ പനംങ്കുളം റോഡിന് സമീപം കൂട്ടിയിടിച്ചാണ് അപകടം നടന്നത്.അക്ഷയെ ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.അപകടത്തില്‍ അക്ഷയ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.ചേര്‍പ്പ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് വരുന്നു
The post കരുവന്നൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. appeared first on IJKVOICE.


