"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറിയിൽ വീണ്ടും വന്യമൃഗവേട്ട. കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് മാംസം കടത്തി. വനംവകുപ്പ് കേസ്സെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: പരുത്തിപ്പള്ളി റെയ്ഞ്ചിൽപ്പെട്ട നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറിക്കുള്ളിലെ സ്വകാര്യ എസ്റ്റേറ്റിൽ വീണ്ടും കാട്ടുമൃഗവേട്ട. നെട്ടുകാൽത്തേരി തുറന്ന ജയിലിന് പുറകുവശത്തായി സ്ഥിതി ചെയ്യുന്ന മുക്കാട്ടുമല എസ്റ്റേറ്റിന് ഉള്ളിലാണ് സംഭവം നടന്നത്. 

എസ്റ്റേറ്റിൽ അതിക്രമിച്ചു കയറിയ നായാട്ട് സംഘം വന്യമൃഗ സംരക്ഷണ നിയമപ്രകാരം ഏറെ പ്രാധാന്യമുള്ള കാട്ടുപോത്തിനെ വെടിവച്ചുകൊല്ലുകയായിരുന്നു.


ഇന്നലെയാണ് നായാട്ട് നടന്നതെന്നാണ് വിവരം. കാട്ടുപോത്തിനെ വെടിവച്ചു കൊന്ന ശേഷം സംഘം മാംസം പൂർണ്ണമായും കടത്തിക്കൊണ്ടുപോയി. 


കുറ്റകൃത്യത്തിന് തെളിവ് നശീകരണത്തിന്റെ ഭാഗമായി മൃഗത്തിന്റെ തല, വാരിയെല്ല്, വാൽ എന്നിവ എസ്റ്റേറ്റിനുള്ളിൽ തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ച് അധികൃതർ കേസ് രജിസ്റ്റർ ചെയ്തു. വനത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി മൃഗവേട്ട നടത്തിയതിന് പിന്നിൽ വൻ നായാട്ട് സംഘമാണെന്നാണ് വനംവകുപ്പ് നിഗമനം. പ്രതികളെ കണ്ടെത്തുന്നതിനായി തെരച്ചിലും അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.

Get more updates from Pudukad News on Google