"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാപ്പ നിയമലംഘനം; പടിയൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പടിയൂർ സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : കാപ്പ നിയമലംഘനം നടത്തിയ കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുമുള്ള പടിയൂർ സ്വദേശി കുറ്റിച്ചിറ വീട്ടിൽ അഖിൽ (25) എന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. അഖിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് അടിപിടിക്കേസുകളിലും മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പൊതു സമാധാനം തകർക്കാതിരിക്കാനുള്ള നടപടി സ്വീകരിച്ച കേസിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് ഐ ഹാഷിഷ്, എസ് ഐ റഫീക്ക് പി കെ, ജി എ എസ് ഐ ജോഷ് ജോസഫ്, ജി എസ് സി പി ഒ കൃഷ്ണദാസ് വി, സി പി ഒ മിഥുൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Get more updates from Pudukad News on Google