"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മികച്ച വനിതാ കായിക കോളേജ് പുരസ്കാരം സെൻ്റ് ജോസഫ്സ് കോളേജിന്

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാലിക്കറ്റ് സർവകലാശാലയുടെ 2025–26 ലെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരം സെന്റ് ജോസഫ്‌സ് കോളേജിന്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് കാലിക്കറ്റ് സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തിലെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരം .

2025–26 അധ്യയന വർഷത്തിൽ കോളേജിൽ നാല് അന്തർദേശീയ താരങ്ങൾ ഉണ്ടായിരുന്നു. ഇവരിൽ സീയ മെൽറ്റിൽഡ ബൈജു പവര്‍ലിഫ്ടിങ്ങില്‍ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി കോളേജിനും രാജ്യത്തിനും, സംസ്ഥാനത്തിനും അഭിമാനമായി. കൂടാതെ 20 ദേശീയ താരങ്ങൾ, 48 ഇന്റർ യൂണിവേഴ്സിറ്റി താരങ്ങൾ, 17 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് താരങ്ങൾ എന്നിവരെ വാര്‍ത്തെടുക്കാന്‍ കോളേജിന് കഴിഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർ കോളേജ് മത്സരങ്ങളിൽ വിവിധ കായിക ഇനങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിലായി 13 ചാമ്പ്യൻഷിപ്പുകളും കോളേജ് സ്വന്തമാക്കി. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ മൂന്ന് അക്കാദമികൾ കോളേജിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലായി കോളേജിലെ ധാരാളം കായികതാരങ്ങൾ സ്പോട്ട്സ് കോട്ടയിലൂടെ ജോലി ലഭിച്ചിട്ടുണ്ട്. സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ക്ലെയർ, കായിക വിഭാഗം മേധാവി പ്രൊഫ സ്‌റ്റാലിൻ റാഫേൽ , കായിക അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് പുരസ്കാരം എറ്റുവാങ്ങി

Get more updates from Pudukad News on Google