"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കെ.എസ്.ആർ.ടി.സിയിൽ പ്രിയദർശിനി ബസുകൾക്ക് ഒറ്റനിറമാക്കാൻ ഗതാഗത വകുപ്പ്. പ്രിയദർശിനി ബസുകൾ ജനങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും. എം.എൽ.എ. ഫണ്ടിൽ പുതിയ ബസുകൾ കൂടി എത്തുന്നതോടെ കെഎസ്ആർടിസിക്ക് പുതു ഊർജ്ജം കൈവരുമെന്നും പ്രതീക്ഷ

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ  പ്രിയദർശിനി സർവീസിനായി ഉപയോഗിക്കുന്ന ബസുകളുടെ നിറം ഇനി മുതൽ ഒറ്റ നിറമാക്കാൻ ഗതാഗത വകുപ്പ്. ഒറ്റനിറമാക്കാൻ ഗതാഗത വകുപ്പ്.

പ്രിയദർശിനി ബസുകൾ ജനങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാനും ഇത് സഹായിക്കും. നിലവിൽ ബസ്സിൽ പ്രിയദർശിനി സർവീസിന്റെ സ്റ്റിക്കർ മാത്രമാണ് ഒട്ടിച്ചിരിക്കുന്നത്. 

വെള്ള ഓർഡിനറി ബസ്സുകൾ ജനങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമെങ്കിലും പരമ്പരാഗത ചുവപ്പ് നിറത്തിലുള്ള ബസ്സുകൾ എളുപ്പത്തിൽ പ്രായമായ യാത്രക്കാർക്ക് തിരിച്ചറിയണമെന്നില്ല. ഇതെല്ലാം മുന്നിൽകണ്ടാണ് പുതിയ തീരുമാനം. 

 ഇതിനൊപ്പം ബസുകളുടെ ശുചീകരണം കൂടുതൽ കാര്യക്ഷമമാക്കാനും ഗതാഗത വകുപ്പ് പദ്ധതിയിടുന്നു. എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകൾ വാങ്ങാൻ അനുമതി നൽകിയത് കെ.എസ്.ആർ.ടി.സി.ക്ക് ഏറെ ഗുണകരമാകുമെന്നാണ് വകുപ്പിൻ്റെ വിലയിരുത്തൽ. 

ഇത്തരത്തിൽ വാങ്ങുന്ന ബസുകൾ അതത് എം.എൽ.എമാർ നിർദേശിക്കുന്ന റൂട്ടുകളിലായിരിക്കും സർവീസ് നടത്തുക. എംഎൽഎ ഫണ്ടിൽ നിന്നും ബസ് വാങ്ങാൻ ഉള്ള നിയമ തടസം കഴിഞ്ഞദിവസം നീക്കിയിരുന്നു.

ഗ്രാമീണ മേഖലകളിലെ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതി സജീവമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും  കെ.എസ്.ആർ.ടി.സി.ക്ക് ബസുകൾ വാങ്ങി നൽകാൻ അവസരമൊരുക്കുന്നുണ്ട്.

ബജറ്റ് ടൂറിസം പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ പ്രത്യേക ടൂറിസം വിഭാഗം സജീവമാക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. യാത്ര സർവീസുകൾക്ക് പുറമെ വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ട്രക്ക് സർവീസുകളും ഇതിനകം ആരംഭിച്ചിരുന്നു.

Get more updates from Pudukad News on Google