"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടത് പാർട്ടികളുടെ പ്രതിഷേധം; എം.എ. ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് മുന്നിൽ ഇടത് പാർട്ടികളുടെ പ്രതിഷേധം. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിനിടെ എം.എ. ബേബി, വൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. പ്രധാനമായും ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് വിവാദം ശക്തമായത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിലെ സുതാര്യതയും തീരുമാനമെടുക്കുന്ന രീതിയും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. അതേസമയം, കമ്മിഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നെന്നും നടപടികൾ നിയമപരമായ ചട്ടക്കൂടിനുള്ളിലാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. 

Get more updates from Pudukad News on Google