
ചാവക്കാട്: മനുഷ്യൻ്റെ ജീവിതരീതിയും മൂല്യങ്ങളും ഈ ലോകത്തിനൊന്നാകെ വെളിച്ചമാകുമ്പോഴാണ് അയാൾ സംസ്കാര സമ്പന്നനാകുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് ചാവക്കാട് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന സാക്ഷരതയും മനുഷ്യാവകാശ അവബോധവും പറഞ്ഞ് അഭിമാനിക്കുന്ന നമ്മൾ മലയാളികൾ സാംസ്‌കാരികതയിൽ ഏറെ പിന്നാക്കം പോയിരിക്കുന്നു. വിദ്യാഭ്യാസമാണ് മനുഷ്യനെ സംസ്കാര സമ്പന്നനാക്കുന്നത്. എന്നാൽ വിദ്യാഭ്യാസമുള്ള പലരിലുമാണ് ഇന്ന് മൂല്യച്യുതി കൂടുതലായി കാണുന്നത്. ഇവരുടെ അജണ്ടയിൽ മനുഷ്യരുടെ വേദനയും […]


