"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘ഡ്രിങ്ക് & ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ’; അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ് | Kerala Police trolls Aswanth Kok

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Police trolls Aswanth Kok

സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധ നേടിയ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ സംഭവത്തെ പരോക്ഷമായി പരാമർശിച്ച് കേരള പൊലീസും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് (Kerala Police trolls Aswanth Kok). സിനിമാ റിവ്യൂവിന്റെ മാതൃകയിൽ തയ്യാറാക്കിയ പോസ്റ്റിലൂടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ പൊലീസ് ബോധവത്കരണം നടത്തിയത്. കോഴിക്കോട് നടക്കാവിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അശ്വന്ത് കോക്ക് ഓടിച്ചിരുന്ന വാഹനം സ്കൂട്ടറിലും കാറിലും ഇടിച്ചതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞുനിർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by Kerala Police (@kerala_police)

ഇതിന് പിന്നാലെയാണ് കേരള പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ ‘ഡ്രിങ്ക് & ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ’ എന്ന പേരിൽ പോസ്റ്റർ പങ്കുവച്ചത്. സിനിമാ റിവ്യൂ ശൈലിയിൽ തയ്യാറാക്കിയ പോസ്റ്ററിൽ ഡ്രൈവിങിന് അര സ്റ്റാർ റേറ്റിങ്ങും നൽകിയിട്ടുണ്ട്. ‘കഥ സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥ’ എന്നാണ് പോസ്റ്ററിലെ മറ്റൊരു പരിഹാസം. ‘ക്ലൈമാക്സ്: ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ’ എന്നും പോസ്റ്ററിൽ പറയുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടുന്നതിനൊപ്പം അശ്വന്ത് കോക്കിന്റെ സിനിമാ റിവ്യൂ ശൈലിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പൊലീസ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
അശ്വന്ത് കോക്കിന്റെ അറസ്റ്റിന് പിന്നാലെ സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേരള പൊലീസിന്റെ പുതിയ പോസ്റ്റും ശ്രദ്ധ നേടുന്നത്.

Summary: Kerala Police shared a humorous social media post against drunk driving following film reviewer Aswanth Kok’s recent drunk-driving case in Kozhikode. The post used a movie-review format, including a half-star rating and a sarcastic “climax” referring to possible consequences.

Get more updates from Pudukad News on Google