വിവിധ പരിപാടികളോടെ ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം | Hebbagodi Friends Welfare Association

Current: മലയാളം

ബംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. ആഘോഷച്ചടങ്ങിൽ ശിവണ്ണ എംഎൽഎ അധ്യക്ഷത വഹിച്ചു (Hebbagodi Friends Welfare Association). 812 കിലോമീറ്റർ റൺ യുണീക് വേൾഡ് റെക്കോർഡ് ഹോൾഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവുമായ ബോചെ മുഖ്യാതിഥിയായി.
ആർ.കെ. രമേഷ് (കെപിസിസി ജനറൽ സെക്രട്ടറി), വൈ. കൃഷ്ണമൂർത്തി (മുൻ പ്രസിഡന്റ്, കോൺഗ്രസ് നേതാവ്, ഓൾഡ് ചന്ദാപുര), ചന്ദ്രപ്പ എസ്.എം. (ഇൻസ്പെക്ടർ ഓഫ് പൊലീസ്, സൂര്യനഗര പൊലീസ് സ്റ്റേഷൻ), അഡ്വ. സത്യൻ പുത്തൂർ (എസ്എൻഡിപി ബംഗളൂരു യൂണിയൻ സെക്രട്ടറി), ജ്യോതി ജഗദീശാചാർ (ചന്ദാപുര ടിഎംസി പ്രസിഡന്റ്), റവ. ഫാ. അനിൽ അക്കുട്ട്, മുനിയാളപ്പ (സിഎംസി കൗൺസിലർ), എച്ച്.ആർ. രമേഷ് (ഐടിഐ, സിഎംസി കൗൺസിലർ), റോബിൻ മാത്യു (എഫ്ഡബ്ല്യുഎ പ്രസിഡന്റ്), സന്തോഷ് ജി. (എഫ്ഡബ്ല്യുഎ ജനറൽ സെക്രട്ടറി) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഓണാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ അംഗങ്ങൾക്ക് ബോചെ വിവിധ സമ്മാനങ്ങളും വിതരണം ചെയ്തു. 1000 ഏക്കറിൽ താമസം, ബോചെ അഡ്വഞ്ചർ പാർക്ക്, ബോചെ ക്ലബ്ബ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകളും ബോചെ പാനീയവും സൗജന്യമായി ലഭിക്കുന്ന ബോചെ പേ കാർഡാണ് അംഗങ്ങൾക്ക് സമ്മാനമായി നൽകിയത്.
Story Summary:
The Hebbagodi Friends Welfare Association in Bengaluru celebrated Onam with various programmes and the participation of public representatives and community leaders. Guest of honour BoChe presented BoChe Pay Cards to association members, offering complimentary access to select BoChe establishments and beverages.




