"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ബാറുകളുടെ പ്രവർത്തനസമയം വീണ്ടും കുറച്ചേക്കും; രാവിലെ 10 മുതൽ രാത്രി 10 വരെ, സ്വാതന്ത്ര്യദിനത്തിലും തിരുവോണത്തിനും അവധി നൽകാനും പുതിയ മദ്യനയത്തിൽ നീക്കം ബാർ ജീവനക്കാരുടെ കൃത്യമായ കണക്കെടുപ്പിനും നിർദേശം; പൊതുജനങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും അഭിപ്രായം തേടി മദ്യനയ ചർച്ചകൾ പുരോഗമിക്കുന്നു, ഒക്ടോബറിൽ നയം പ്രഖ്യാപിച്ചേക്കും

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം കുറക്കാനും സ്വാതന്ത്ര്യദിനം, തിരുവോണ ദിനങ്ങളിൽ അവധി നൽകാനും സാധ്യത.


ബാർ ജീവനക്കാരുടെ കൃത്യമായ കണക്കെടുക്കാനും തീരുമാനിച്ചേക്കും. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയെന്ന രീതിയിൽ ബാറുകളുടെ പ്രവർത്തനം വീണ്ടും മാറ്റിയേക്കും.


യു.ഡി.എഫ് സർക്കാറിന്‍റെ പുതിയ മദ്യനയത്തിൽ ഇക്കാര്യങ്ങളുണ്ടാകുമെന്നാണറിയുന്നത്. പൊതുജനങ്ങളുടേയും വിവിധ ട്രേഡ്യൂനിയനുകളുടെ ഉൾപ്പെടെ അഭിപ്രായം തേടിയാണ് എക്സൈസ് മന്ത്രി എം. ലിജുവിന്‍റെ നേതൃത്വത്തിൽ മദ്യനയ രൂപവത്കരണ നടപടികൾ പുരോഗമിക്കുന്നത്.


ഒക്ടോബർ ഒന്നോടെ ചർച്ചകൾ പൂർത്തിയാക്കി നയരൂപവത്കരണത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. മദ്യവിരുദ്ധ, സാമൂഹിക സംഘടനകൾ, സാമുദായിക പ്രതിനിധികൾ, ബാർ തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവരുമായുള്ള ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു.


 ഇനി മുൻ എക്സൈസ് മന്ത്രിമാർ, ബാറുടമകൾ, വ്യവസായ മേഖലയിലുള്ളവർ ഉൾപ്പെടെയുള്ളവരുമായുള്ള ചർച്ചകളാണ് ശേഷിക്കുന്നത്.

അത് ബുധൻ, വ്യാഴം ദിവസങ്ങളിലായി പൂർത്തിയായേക്കും. കഴിഞ്ഞ സർക്കാറിന്‍റെ അവസാന കാലത്ത് ബാറുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ രാത്രി 12 വരെയായി ഏകീകരിക്കുകയായിരുന്നു.

 

രാത്രി 12 വരെ പ്രവർത്തിക്കുന്നത് പത്താക്കി മാറ്റണമെന്നും രാവിലെ എത്ര മണിക്ക് വേണമെങ്കിലും തുറന്ന് പ്രവർത്തനമാകാമെന്നുമാണ് ബാർ തൊഴിലാളികളുടെ സംഘടനകൾ പറയുന്നത്. രാവിലെ 11 മുതൽ രാത്രി 11 വരെ മതിയെന്നാണ് സംഘടനകളുടെ നിർദേശം. .

ബാറുകളിൽ നിന്നും മദ്യം പാഴ്സലായി നൽകാനുള്ള അനുമതി നൽകണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കരിക്കില്ലെന്നാണ് വിവരം. ബാറുകളിലെ എക്സൈസ് പരിശോധനക്കും കൃത്യമായ മാർഗനിർദ്ദേശങ്ങൾ നയത്തിലുണ്ടാകും. മദ്യശാലകൾ അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന് മുമ്പുണ്ടായിരുന്ന വ്യവസ്ഥ വീണ്ടും പുനഃസ്ഥാപിക്കാനുള്ള സാധ്യതയും ഉയരുകയാണ്. ഒക്ടോബറിൽ യു.ഡി.എഫ് സർക്കാറിന്‍റെ പുതിയ മദ്യനയം വരുമെന്നാണ് വകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം.

Get more updates from Pudukad News on Google