"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

പരാതിയിൽ ഒരാളെ മാത്രം പ്രതിയാക്കി, എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ വീഴ്ച; പാലാരിവട്ടം എസ്എച്ച്ഒക്കെതിരെ കോടതിയെ സമീപിച്ച് അൻസിബ

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരായ സൈബർ അതിക്രമ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് പാലാരിവട്ടം എസ്‌എച്ച്‌ഒക്കെതിരെ നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അൻസിബ ഹരജി നൽകിയത്.

കോടതി ഉത്തരവുണ്ടായിട്ടും കൃത്യമായ വകുപ്പുകൾ ചേർക്കാതെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നാണ് പ്രധാന ആരോപണം. നിരവധി പ്രതികൾ ഉണ്ടായിട്ടും ഒരാളെ മാത്രം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിട്ടുള്ളതെന്നും അൻസിബ ചൂണ്ടിക്കാട്ടുന്നു.

പാലാരിവട്ടം എസ്എച്ച്ഒ മഞ്ജിത് ലാൽ പി.എസിനെതിരെയാണ് നടി ഹരജി നൽകിയിട്ടുള്ളത്. കേസിൽ കെയൻ മീഡിയ ചാനലും മൂന്നാം പ്രതിയായ ശ്വേത മേനോനും ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയാണ് പൊലീസ് നടപടിയെന്നാണ് പ്രധാന ആരോപണം.

എഫ്ഐആർ തിരുത്തി പരാതിയിൽ പറഞ്ഞിട്ടുള്ള എല്ലാ വകുപ്പുകളും പ്രതികളെയും ഉൾപ്പെടുത്തി കേസ് പുനഃപരിശോധിക്കണമെന്നും, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നുമാണ് അൻസിബയുടെ പ്രധാന ആവശ്യങ്ങൾ.

Get more updates from Pudukad News on Google