"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

28 ശതമാനം മഴക്കുറവ്; കേരളത്തിലെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് വിരാമം, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് | Kerala rainfall deficit

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

 Kerala Rain Warning

തിരുവനന്തപുരം: 28 ശതമാനം മഴക്കുറവോടെ കേരളത്തിലെ തെക്കുപടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ടതിനെക്കാൾ 28 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. എട്ട് ജില്ലകളിൽ മഴക്കുറവ് അനുഭവപ്പെട്ടു. വയനാട്ടിൽ സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. (Kerala rainfall deficit)

സെപ്റ്റംബർ 30ന് തെക്കുപടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിച്ചെങ്കിലും സംസ്ഥാനത്ത് മഴ പൂർണമായും മാറില്ല. ഒക്ടോബർ ഒന്ന് മുതൽ ലഭിക്കുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണ് ഉൾപ്പെടുത്തുക. ഇത്തവണ കാലവർഷത്തിലെ മഴക്കുറവിന് എൽനിനോ സാഹചര്യങ്ങളും പ്രധാന കാരണമായെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടിന് ഇടുക്കിയിലും ഒക്ടോബർ നാലിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്.

24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് ഇന്ത്യ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Summary: Kerala’s southwest monsoon season ends with a reported 28% rainfall deficit. Despite the end of the season, isolated heavy rain is expected in several districts in the coming days, with yellow alerts issued on specific dates.

Get more updates from Pudukad News on Google