"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ജലന്ധർ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ  വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കണം., മലയാളി വിദ്യാർത്ഥികൾക്ക് കേരള ഹൗസിൽ താമസവും യാത്രാ സൗകര്യങ്ങളും അടിയന്തരമായി ഒരുക്കണം : മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ച് രാജ്യസഭാംഗം ശിവദാസൻ

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡൽഹി :ജലന്ധർ എൽ പി യു വിലെ  നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് ഡൽഹിയിലെ കേരള ഹൗസിൽ ആവശ്യമായ താമസ സൗകര്യങ്ങളും ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. 


എന്നാൽ, ഇത്തരത്തിലുള്ള സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരള ഹൗസുമായി ബന്ധപ്പെട്ട പല വിദ്യാർത്ഥികൾക്കും ആവശ്യമായ സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.


ഈ സാഹചര്യത്തിൽ, ജലന്ധർ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ (LPU) പ്രശ്നങ്ങളെ തുടർന്ന് ഡൽഹിയിലെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരള ഹൗസിൽ താമസവും യാത്രാ സൗകര്യങ്ങളും അടിയന്തരമായി ഒരുക്കണമെന്ന് ഡോ. വി ശിവദാസൻ എംപി കേരള മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടു.

Get more updates from Pudukad News on Google