"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മോഡലിങ്ങിനും റീൽസ് നിർമാണത്തിനും കുട്ടികൾ തടസമാകും. കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. അപകടമെന്ന് ആദ്യം പറഞ്ഞെങ്കിലും വിശദമായ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ്

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. മോഡലിങ് രംഗത്തേക്ക് കടക്കാനും സ്വതന്ത്ര ജീവിതം നയിക്കാനും കുട്ടികൾ തടസമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് അമ്മ നിവേദ്യ പൊലീസിന് മൊഴി നൽകി. 

സംഭവത്തിൽ അമ്മയെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശികളായ രണ്ട് കുഞ്ഞുങ്ങളെ വീട്ടിലെ കുളിമുറിയിലുള്ള വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 


കുട്ടികൾ അബദ്ധത്തിൽ കാൽവഴുതി ടാങ്കിൽ വീണതാണെന്നായിരുന്നു അമ്മ വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. 


എന്നാൽ കുട്ടികളുടെ മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് അമ്മയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്. അഞ്ച് വയസുള്ള പെൺകുട്ടി എങ്ങനെ ചെറിയ ടാങ്കിൽ മുങ്ങി മരിച്ചത് എന്ന സംശയമാണ് കേസിന്റെ ചുരുളഴിച്ചത്.

തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഡലിങ്ങിലും റീൽസ് നിർമാണത്തിലും സജീവമാകാൻ ആഗ്രഹിച്ചിരുന്നതായും, എന്നാൽ രണ്ടു കുട്ടികളുടെ സാന്നിധ്യം ഇതിന് തടസമാകുന്നുവെന്ന തോന്നലാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 

ആരും കാണാത്ത സമയം നോക്കി കുട്ടികളെ ഓരോരുത്തരെയായി വാട്ടർ ടാങ്കിലിട്ട് മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭർത്താവ് സ്ഥിരം മദ്യപാനിയാണെന്നും കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും നിവേദ്യ പൊലീസിനോട് പറഞ്ഞു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Get more updates from Pudukad News on Google