"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ചിന് നേരെ കല്ലേറ്; കേരള സർവകലാശാല ഹോസ്റ്റലിന് നേരെ പന്തമെറിഞ്ഞ് പ്രവർത്തകർ; തലസ്ഥാനം യുദ്ധക്കളം | Youth Congress night march 

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

Youth Congress night march

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച നൈറ്റ് മാർച്ചിന് മുന്നോടിയായി തിരുവനന്തപുരം കേരള സർവകലാശാല ഹോസ്റ്റലിന് സമീപം സംഘർഷം (Youth Congress night march). നൈറ്റ് മാർച്ച് ആരംഭിക്കുന്നതിന് മുമ്പ് ഹോസ്റ്റലിന് മുന്നിൽ തടിച്ചുകൂടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കല്ലുകളും ബിയർ കുപ്പികളും എറിഞ്ഞതായി ആരോപണം.

ആക്രമണത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ചിനായി കരുതിവച്ചിരുന്ന പന്തങ്ങൾ ഹോസ്റ്റലിന് നേരെ വലിച്ചെറിഞ്ഞു. ഹോസ്റ്റൽ വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലും ജനലുകളിലും പന്തങ്ങൾ പതിച്ചതായും റിപ്പോർട്ടുണ്ട്.

സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ രൂക്ഷമായി. കൂടുതൽ സംഘർഷം ഒഴിവാക്കുന്നതിനായി മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.

ഷാഫി പറമ്പിൽ എംപിയും മന്ത്രി ഒ.ജെ. ജനീഷും എത്തി നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കല്ലേറുണ്ടായതെന്നാണ് വിവരം. സംഘർഷ സാധ്യത കണക്കിലെടുത്ത് മാർച്ചിന്റെ റൂട്ട് പാളയം പള്ളി ഭാഗത്തേക്ക് മാറ്റി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും മന്ത്രിമാരുടെ വാഹനങ്ങൾക്ക് നേരെയുണ്ടാകുന്ന കരിങ്കൊടി പ്രതിഷേധങ്ങളിലും പ്രതിഷേധിച്ചുമാണ് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്.

തലസ്ഥാനത്ത് അടുത്ത ദിവസങ്ങളിലായി വിവിധ രാഷ്ട്രീയ പ്രതിഷേധങ്ങളെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.

Story Summary:
A clash was reported near a Kerala University hostel in Thiruvananthapuram ahead of a Youth Congress night march. Stones and beer bottles were allegedly thrown at protesters, after which Youth Congress workers reportedly threw ceremonial torches towards the hostel, prompting senior leaders to intervene.

Get more updates from Pudukad News on Google