ശരീരഭാരം നിയന്ത്രിക്കാൻ അവക്കാഡോ ഷേയ്ക്ക്

🌐 Select your Language:
Current: മലയാളം
Current: മലയാളം

കാർബോഹൈഡ്രേറ്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ അവക്കാഡോ ഷേക്ക് ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉടനടി പ്രധാനം ചെയ്യാൻ സഹായിക്കുന്നു.
രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പം കഴിക്കാൻ ഇത് വളരെ മികച്ചതാണ്.
അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഉത്തമമാണ്.
അവക്കാഡോയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.
ഉയർന്ന അളവിൽ നാരുകളും നല്ല കൊഴുപ്പും ഉള്ളതിനാൽ, ഈ ഷേക്ക് കുടിക്കുന്നത് കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിത വിശപ്പ് കുറയ്ക്കുകയും ചെയ്യും.
Get more updates from Pudukad News on Google




