"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പേവിഷബാധ തുടച്ചു നീക്കാൻ നടപടി ശക്തമാക്കും : മന്ത്രി കെ മുരളീധരൻ

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: പേവിഷബാധ കാരണം ആരെയും മരണത്തിന് വിട്ടുകൊടുക്കാനാകില്ലെന്നും 2028 ഓടെ കേരളത്തിൽ നിന്നും പേവിഷ ബാധ തുടച്ചുനീക്കാനാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് കോൺഫറൻസ് ഹാളിൽ ലോക പേവിഷബാധാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പേവിഷ ബാധ നിർമാർജനം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ സംയോജിത ശ്രമം വേണം. സർക്കാരിന്റെ നൂറുദിന കർമ പരിപാടികളുടെ ഭാഗമായി വികേന്ദ്രീകൃത കാൻസർ പരിചരണത്തിനുള്ള വെർച്വൽ ഡിസ്ട്രിക്ട് ട്യൂമർ ബോർഡ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


പൊതുജനാരോഗ്യത്തെ മുൻനിർത്തി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടപ്പാക്കുന്ന പേവിഷബാധ നിയന്ത്രണ പദ്ധതി ഏറെ ഫലപ്രദമാകുമെന്ന് വീഡിയോ സന്ദേശത്തിലൂടെ  മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.


കേരളം ആരോഗ്യ ശാസ്ത്ര സർവകലാശാല – സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് നടപ്പാക്കുന്ന പേവിഷബാധാ നിയന്ത്രണ പദ്ധതിയുടെ കണ്ടെത്തലുകളുടെ അവതരണവും സെമിനാറിൽ നടന്നു. കേരളം ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി.

 

Get more updates from Pudukad News on Google