വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരി വിൽപന: ശക്തമായ നടപടിയുമായി യുഎസ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

ഡാലാസ്: ഡാലാസ് കേന്ദ്രീകരിച്ച് വർഷങ്ങളായി പ്രവർത്തിച്ച ലഹരിക്കടത്ത് ശൃംഖലയ്ക്കെതിരെ ശക്തമായ നടപടിയുമായി യുഎസ് ഫെഡറൽ അധികൃതർ. യുഎസിലെ ടെക്സസ് നോർത്തേൺ ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച 24 കുറ്റങ്ങളടങ്ങിയ ഫെഡറൽ കുറ്റപത്രത്തിൽ 19 പ്രതികളാണ് ഉൾപ്പെട്ടിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുസ്ഥലങ്ങൾക്കും സമീപം പോലും ലഹരി വിൽപന നടത്തിയിരുന്ന ഈ സംഘത്തിനെതിരെ എഫ്ബിഐയും ഹോംലാൻഡ് സെക്യൂരിറ്റി ടാസ്ക് ഫോഴ്സും അടക്കമുള്ള പ്രമുഖ ഏജൻസികളുടെ സംയുക്ത നീക്കമാണ് നടത്തിയത്. നിരോധിക്കപ്പെട്ട ലഹരിമരുന്നുകൾ, ആയുധങ്ങൾ, ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന പണവും ആഭരണങ്ങളും പ്രതികളിൽ നിന്നും പിടിച്ചെടുത്തു.
Get more updates from Pudukad News on Google




