"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മാലിന്യം കലർന്ന വെള്ളം തോട്ടിലൂടെ കോഴായിലേക്ക്; സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നടപടി വേണമെന്ന് ആവശ്യം

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

മണ്ണയ്ക്കനാട്: കോഴാ–മണ്ണയ്ക്കനാട് റോഡിൽ കന്നിലം ഭാഗത്ത് റോഡരികിലെ എണ്ണപ്പന കൃഷിയിടത്തിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. മാലിന്യം കലർന്ന മലിനജലം സമീപത്തെ തോട്ടിലേക്ക് ഒഴുകുന്നതായും ഇത് പിന്നീട് കോഴാ ഭാഗത്തേക്ക് എത്തുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ജനവാസ മേഖലയ്ക്ക് സമീപം ഇത്തരത്തിൽ കക്കൂസ് മാലിന്യം തള്ളുന്നത് ഗുരുതരമായ ആരോഗ്യ–പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്. മഴയിലും മറ്റും മാലിന്യം കലർന്ന വെള്ളം ഒഴുകി സമീപ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലേക്ക് എത്താനുള്ള സാധ്യതയും നിലനിൽക്കുന്നു.

രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തിച്ച് മാലിന്യം തള്ളുന്നവരാണോ ഇതിന് പിന്നിലെന്നും അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് പരിശോധന ശക്തമാക്കി മാലിന്യം തള്ളിയവരെ കണ്ടെത്തുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന ഇത്തരം നടപടികൾക്കെതിരെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ആരോഗ്യ–പരിസ്ഥിതി വിഭാഗങ്ങളും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

Get more updates from Pudukad News on Google