കോടിയേരി ബാലകൃഷ്ണൻ വിട വാങ്ങിയിട്ട് 4 വർഷം: കണ്ണൂരിലെ അനുസ്മരണ ചടങ്ങുകളിൽ പിണറായിയും MV ഗോവിന്ദനും പങ്കെടുത്തില്ല | Kodiyeri Balakrishnan

Current: മലയാളം

കണ്ണൂർ: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷിക ദിനത്തിൽ, കണ്ണൂരിലെ അനുസ്മരണ ചടങ്ങുകളിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും പങ്കെടുത്തില്ല. തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന പ്രധാന അനുസ്മരണ സമ്മേളനം മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്യുന്നത്.(Kodiyeri Balakrishnan Fourth Death Anniversary Kannur Leaders Absence Discontent)
പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ നടക്കുന്ന പുഷ്പാർച്ചനയിലും പിണറായി വിജയനും എം.വി. ഗോവിന്ദനും എത്തിച്ചേരില്ല. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും വാർഷിക ദിനത്തിൽ ഇരുവരും കോടിയേരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിട്ട് കണ്ടിരുന്നു.
എന്നാൽ, പാർട്ടിയുടെ മുൻകൂട്ടി നിശ്ചയിച്ച വിശാല ജില്ലാ സമിതി യോഗങ്ങളിൽ പങ്കെടുക്കേണ്ടതിനാലാണ് ഇത്തവണ ചടങ്ങുകളിൽ എത്താൻ കഴിയാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
Story Summary
The fourth death anniversary of former CPI(M) state secretary Kodiyeri Balakrishnan is being observed in Kannur. Dissatisfaction has been reported from his family over the absence of Pinarayi Vijayan andry M.V. Govindan at the commemoration events, which the party attributed to their schedules with extended district committee meetings.




