തിരുവനന്തപുരത്തെ സംഘർഷം: യൂത്ത് കോൺഗ്രസ് – SFI പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു, ഇന്ന് സംസ്ഥാന വ്യാപക പഠിപ്പുമുടക്ക് | Youth Congress

Current: മലയാളം

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ രാത്രികാല അക്രമസംഭവങ്ങളിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. മ്യൂസിയം പൊലീസാണ് ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.(Youth Congress SFI Clash Thiruvananthapuram Police Case Registered Statewide Strike)
അതേസമയം, സംഘർഷത്തിലും ഹോസ്റ്റലിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച നൈറ്റ് മാർച്ചിനിടെയാണ് അക്രമ സംഭവങ്ങളുടെ തുടക്കം. മാർച്ച് യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് എത്തിയപ്പോൾ ഹോസ്റ്റൽ വളപ്പിൽ നിന്ന് പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായെന്നാണ് ആരോപണം.
ഇതിൽ പ്രകോപിതരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തങ്ങൾ എറിയുകയായിരുന്നു. നേതാക്കളുടെ പ്രസംഗം കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടയിൽ യൂണിവേഴ്സിറ്റി കോളേജിന് മുന്നിലും ഹോസ്റ്റൽ പരിസരത്തും ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ ക്യാമ്പസിന് അകത്തും യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ വളപ്പിലും പൊലീസ് ലാത്തിച്ചാർജ് നടത്തി. അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് പഠിപ്പുമുടക്കുന്നതിനൊപ്പം പ്രതിഷേധ മാർച്ചും നടത്തുമെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു.
Story Summary
Tension prevailed in Thiruvananthapuram following late-night violent clashes between Youth Congress and SFI activists during a protest march. Museum Police registered non-bailable cases against members of both groups, while SFI called for a statewide educational strike and protest rallies on October 1 against the police action.




