"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

പരിശോധനകൾ ഇല്ല, ട്രെയിനിൽ മദ്യപിച്ചു കയറുന്ന യാത്രക്കാരുടെയും മദ്യം പാഴ്സൽ വാങ്ങി ട്രെയിനിലിരുന്ന് കഴിക്കുന്നവരുടെയും എണ്ണത്തിൽ കുറവില്ല. ട്രെയിനുകളിലെ ജനറൽ കമ്പാർട്ട്മെന്റുകളിൽ സുരക്ഷാ പരിശോധനകൾ കാര്യക്ഷമമല്ലെന്നും ആക്ഷേപം

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം:  ട്രെയിനുകളിലെ ജനറൽ കമ്പാർട്ട്മെന്റുകളിൽ സുരക്ഷാ പരിശോധനകൾ കാര്യക്ഷമമല്ല, ട്രെയിനിൽ മദ്യപിച്ചു കയറുന്ന യാത്രക്കാരുടെയും മദ്യം പാഴ്സൽ വാങ്ങി ട്രെയിനിലിരുന്ന് കഴിക്കുന്നവരുടെയും എണ്ണത്തിൽ കുറവില്ല. 

കഴിഞ്ഞ ദിവസം പാലരുവി എക്സ്പ്രസ് ട്രെയിനിൽ മദ്യപിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ബഹളമുണ്ടാക്കുകയും  ചെയ്തയാളെ യാത്രക്കാർ പരാതിപ്പെട്ടതോടെ കോട്ടയം റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

പാലരുവി എക്സ്പ്രസ്സിന്റെ ജനറൽ കോച്ചിലായിരുന്നു സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാരാൽ ഉണ്ടായിരുന്ന ബോഗിയിലാണ് ഇയാൾ കയ്യിൽ മദ്യക്കുപ്പിയുമായി പരസ്യമായി മദ്യപിച്ചത്. 

തുടർന്ന് മറ്റ് യാത്രക്കാരോട് മോശമായി പെരുമാറുകയും വലിയ രീതിയിൽ ബഹളമുണ്ടാക്കുകയുമായിരുന്നു. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ റെയിൽവേ പോലീസ് ഇടപെട്ട് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം, ട്രെയിനുകളിലെ ജനറൽ കമ്പാർട്ട്മെന്റുകളിൽ സുരക്ഷാ പരിശോധനകൾ കാര്യക്ഷമമല്ലെന്ന പരാതി വീണ്ടും ശക്തമാകുകയാണ്. മുൻപ് ട്രെയിനിൽ വെച്ച് മദ്യപന്റെ ആക്രമണത്തിന് ഇരയായ പെൺകുട്ടി ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണ ദാരുണ സംഭവത്തിന് പിന്നാലെ റെയിൽവേ സുരക്ഷ ശക്തമാക്കിയിരുന്നു.  അന്നു നടന്ന വ്യാപക പരിശോധനയിൽ നിരവധി പേരാണ് പിടിയിലായത്.

കുറച്ചു ദിവസങ്ങൾക്ക് ശേഷം പരിശോധനകൾ പേരിനു മാത്രമായെന്നാണ് യാത്രക്കാരുടെ ആക്ഷേപം. ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും പോലീസിന്റെയും ആർ.പി.എഫിന്റെയോ നിരീക്ഷണം ശക്തമാക്കണമെന്നും സുരക്ഷിത യാത്ര ഉറപ്പാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

Get more updates from Pudukad News on Google